ഇന്‍കല്‍ എംഡി എംപി ദിനേശിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവ്

ഇന്‍കല്‍ എംഡി സ്ഥാനത്ത് നിന്ന് എംപി ദിനേശിനെ മാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. കമ്പനി എംഡിയായി മൂന്ന് മാസം മുന്‍പാണ് എംപി ദിനേശിനെ നിയമിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥനാണ്.
ഇന്നലെ രാത്രിയാണ് ഉത്തരവ് ഇറങ്ങിയത്. ദിനേശിന് പകരം മോഹന്‍ലാലിന് നിയമനം നല്‍കി. ഇദ്ദേഹം ബിപിസിഎല്‍ മുന്‍ ചീഫ് ജനറല്‍ മനേജറാണ്. ഇന്‍കലിന്റെ നാലാം എംഡിയായാണ് മോഹന്‍ലാല്‍ നിയമിതനാകുന്നത്.
Read Also : രണ്ടില ചിഹ്നം; കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളുടെ ആവശ്യപ്രകാരമാണ് എം പി ദിനേശിനെ മാറ്റിയത്. കൊവിഡ് കാലത്ത് എം ഡിയുടെ ശമ്പളമായ മൂന്നര ലക്ഷം രൂപയില്‍ കുറവ് വരുത്താന്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ ഇത് മറികടക്കാന്‍ എം ഡി നടത്തിയ നീക്കങ്ങള്‍ക്കെതിരെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ വ്യവസായ മന്ത്രിക്ക് പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് എം പി ദിനേശിനെ എം ഡി സ്ഥാനത്ത് നിന്നും മാറ്റിയത്.
Story Highlights – inkel md mp dinesh changed
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here