സിനിമാ താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയായി

kajal agarwal marriage

നടി കാജര്‍ അഗര്‍വാള്‍ വിവാഹിതയായി. ഗൗതം കിച്ച്‌ലുവിനെയാണ് കാജല്‍ വിവാഹം ചെയ്തത്. വ്യവസായി ആയ ഗൗതം മുംബൈക്കാരനാണ്. ഇന്റീരിയര്‍ ഡിസൈനിംഗ് സ്ഥാപനമായി ഡിസണ്‍ ലിവിംഗിന്റെ മേധാവിയാണ് ഇദ്ദേഹം.

ചുവപ്പ് ലഹങ്കയില്‍ സുന്ദരിയായിരുന്നു കാജല്‍. ഗൗതം ഐവറി നിറത്തിലുള്ള ഷര്‍വാണിയാണ് കല്യാണത്തിന് ധരിച്ചത്. ഏറെ നാളായുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് നയിച്ചത്.

മുംബൈയിലെ താജ്മഹല്‍ പാലസ് ഹോട്ടലില്‍ വച്ചായിരുന്നു വിവാഹം. വിവാഹത്തിന്റെ ആഘോഷ ചിത്രങ്ങളെല്ലാം വൈറലായിരുന്നു. മെഹന്തിക്ക് പേസ്റ്റല്‍ നിറമുള്ള വസ്ത്രവും ഹല്‍ദിക്ക് മഞ്ഞ നിറമുള്ള വസ്ത്രവും താരം ധരിച്ചു. ബാച്ചിലര്‍ പാര്‍ട്ടിയും ഉണ്ടായിരുന്നു.

Story Highlights kajal agarwal marriage

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top