ഇടുക്കിയില്‍ അഞ്ച് വയസുകാരനെ ക്രൂരമായി മര്‍ദിച്ച പിതൃസഹോദരനെ റിമാന്‍ഡ് ചെയ്തു

child abuse

ഇടുക്കി ഉണ്ടപ്ലാവില്‍ അഞ്ച് വയസുകാരന് ക്രൂര മര്‍ദ്ദിച്ച പിതൃസഹോദരന്‍ റിമാന്‍ഡില്‍. അച്ഛന്റെ സഹോദരനായ അസ്സം സ്വദേശിയാണ് കുട്ടിയെ മര്‍ദിച്ചത്. കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നു എന്നാല്‍ അപകടനില തരണം ചെയ്തെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Read Also : ഇടുക്കിയിൽ പീഡനത്തിനിരയായി ആത്മഹത്യക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

ഇന്നലെ വൈകിട്ടാണ് തൊടുപുഴ ഉണ്ടാപ്ലാവില്‍ ഇതരസംസ്ഥാന തൊഴിലാളിയുടെ മകന് മര്‍ദനം ഏറ്റത്. കുട്ടിയുടെ പിതാവിന്റെ സഹോദരന്‍ ഇമദുല്‍ ഹുക്കുവാണ് അഞ്ച് വയസുകാരനെ കഴുത്തിനു പിടിച്ചു തറയിലടിച്ചത്. രാത്രിയില്‍ ശരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ തലയോട്ടിക്ക് പൊട്ടലും ആന്തരിക രക്തസ്രാവവും ഉണ്ടെന്ന് പരിശോധനയില്‍ വ്യക്തമായി. അപകടനില തരണം ചെയ്തു. അതേസമയം കുട്ടി വീണതിനെ തുടര്‍ന്നാണ് പരുക്കേറ്റത് എന്നായിരുന്നു വീട്ടുകാര്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമവും നടന്നു. എന്നാല്‍ ഇയാള്‍ പല തവണ കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും ഇത് നിര്‍ത്തണമെന്ന് ആശാ പ്രവര്‍ത്തകര്‍ വീട്ടുകാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞു.

Story Highlights child abuse, idukki

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top