വികസനത്തില്‍ സിപിഐഎം രാഷ്ട്രീയം കാണിക്കുന്നു; ഉമ്മന്‍ ചാണ്ടി

CPIM shows politics in development; Oommen Chandy

വികസനത്തില്‍ സിപിഐഎം രാഷ്ട്രീയം കാണിക്കുന്നു വെന്ന് ഉമ്മന്‍ ചാണ്ടി. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ തുടങ്ങിവച്ച പദ്ധതികളെല്ലാം അട്ടിമറിച്ച ഇടതുപക്ഷം, കഴിഞ്ഞ നാലര വര്‍ഷം വികസനത്തിന് വിലങ്ങിട്ടു. ഇതിലൂടെ ജനങ്ങളെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വെല്ലുവിളിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ആര്‍എസ്എസ് ബന്ധം പറഞ്ഞ് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാമെന്ന് കരുതണ്ടെന്നും ഉമ്മന്‍ ചാണ്ടി മുന്നറിയിപ്പ് നല്‍കി. 1977 ല്‍ ജനസംഘവുമായി കൂടിയവരാണ് സിപിഐഎം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കോട്ടയം മണ്ഡലത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ നടത്തിയ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉമ്മന്‍ചാണ്ടി.

Story Highlights CPIM shows politics in development; Oommen Chandy

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top