കോൺഗ്രസ് പാർട്ടിക്ക് ‘ബിജെപി ലൈറ്റ്’ ആയി പ്രവർത്തിക്കാൻ സാധിക്കില്ല; ശശി തരൂർ

കോൺഗ്രസ് പാർട്ടിക്ക് ‘ബിജെപി ലൈറ്റ്’ ആയി പ്രവർത്തിക്കാൻ സാധിക്കില്ലെന്ന് മുതിർന്ന കോൺഗ്രസ് നേതാവ്. കോൺഗ്രസ് ഒരിക്കലും ബിജെപിയുടെ ആശയങ്ങളെ മുന്നോട്ടുവെക്കുന്നില്ല. മാത്രമല്ല, രാജ്യത്തിന്റെ മതേതര കാഴ്ചപ്പാട് തകർക്കാൻ സാധിക്കില്ലെന്നും ശശി തരൂർ വ്യക്തമാക്കി. ‘ദി ബാറ്റ്ൽ ഓഫ് ബിലോങ്ങിങ്’ എന്ന തന്റെ പുതിയ പുസ്തകത്തെക്കുറിച്ച് വാർത്താ ഏജൻസി പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂർ ഇക്കാര്യം പറഞ്ഞത്.

രാജ്യത്തെ മതേതരത്വം അപകടാവസ്ഥയിലാണ് ഇപ്പോൾ. അത് തത്വത്തിലും പ്രവർത്തന രീതിയിലും. ഭരിക്കുന്നവർ മതേതരത്വം എന്ന വാക്ക് ഭരണഘടനയിൽ നിന്ന് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. ബിജെപിയുടെ ആശയങ്ങളെ കോൺഗ്രസ് ചെറിയ രീതിയിൽ പോലും മുന്നോട്ട് വയ്ക്കുന്നില്ല. കോൺഗ്രസ് പാർട്ടിക്ക് ‘ബിജെപി ലൈറ്റ്’ ആയി പ്രവർത്തിക്കാൻ സാധിക്കില്ല. അത് കോൺഗ്രസ് പാർട്ടിയെ ‘സീറോ’ ആക്കി മാറ്റുമെന്നും ശശി തരൂർ വ്യക്തമാക്കി.
ബിജെപിയുടെ ചെറിയ പതിപ്പാവാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights The Congress party cannot function as the ‘BJP light’; Shashi Tharoor

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top