Advertisement

വിളിച്ചു വരുത്തി അപമാനിച്ചു; റൂറൽ എസ്പിക്കെതിരെ ഐഷാ പോറ്റി എംഎൽഎ

November 2, 2020
Google News 1 minute Read

കൊല്ലം കൊട്ടാരക്കരയിൽ സൈബർ പോലീസ് സ്റ്റേഷൻ ഉദ്ഘാടനത്തിനിടെ ഐഷാ പോറ്റി എംഎൽഎയെ അധിക്ഷേപിച്ചതായി പരാതി. ചടങ്ങിന് തന്നെ വിളിച്ചുവരുത്തി അപമാനിച്ചതായും പ്രോട്ടോകോൾ ലംഘിച്ച് എംഎൽഎയെ കാഴ്ചക്കാരിയാക്കി ആക്കി റൂറൽ എസ്.പി നാട മുറിച്ച് ഉദ്ഘാടനം ചെയ്തതായും ഐഷാ പോറ്റി എംഎൽഎ യുടെ പരാതി. വിഷയം ചൂണ്ടിക്കാണിച്ച് മുഖ്യമന്ത്രിക്കും ഡിജിപിക്കും എംഎൽഎ പരാതി നൽകി.

ഇന്നലെയാണ് കേരളത്തിൽ വിവിധ ജില്ലകളിലായി 15 പുതിയ സൈബർ പൊലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നടന്നത്. കൊല്ലം റൂറൽ സ്റ്റേഷൻ പരിധിയിൽ കൊട്ടാരക്കരയിലും പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു. ഓൺലൈനിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ആയിരുന്നു ഉദ്ഘാടകൻ. എന്നാൽ ചടങ്ങിൽ എംഎൽഎ ഐഷാ പോറ്റിയെ വിളിച്ചു വരുത്തി അപമാനിച്ചു എന്നാണ് പരാതി. എംഎൽഎയെ കാഴ്ചക്കാരിയാക്കി പുതുതായി ചാർജെടുത്ത റൂറൽ എസ്.പി ഇളങ്കോയാണ് സ്റ്റേഷൻ നാട മുറിച്ച് ഉദ്ഘാടനം ചെയ്തത്. അപ്പോൾ തന്നെ വിഷയം എ.എസ്.പിയെ വിളിച്ചു ധരിപ്പിക്കുകയും ചെയ്തു. മറ്റു ജനപ്രതിനിധികളെ വിളിക്കണമെന്ന് തന്റെ അഭ്യർത്ഥനയും സംഘാടകർ ചെവിക്കൊണ്ടില്ല. മുഖ്യമന്ത്രിയെയും ഡിജിപിയെയും ഫോണിലൂടെ വിളിച്ചും പരാതി അറിയിച്ചിട്ടുണ്ടെന്നും എംഎൽഎ പറഞ്ഞു.

കൊട്ടാരക്കര ജില്ലാ പൊലീസ് ആസ്ഥാന്ന് സൈബർ സെൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കെട്ടിടത്തിലാണ് താത്ക്കാലികമായി സൈബർ പോലീസ് സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ഇപ്പോൾ പണി നടന്നുകൊണ്ടിരിക്കുന്ന കൊട്ടാരക്കര പുലമൺ ജംഗ്ഷനിലെ ട്രാഫിക് പൊലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്ന കെട്ടിടത്തിലേക്ക് തുടർന്ന് പ്രവർത്തനം മാറ്റും.

Story Highlights aisha potty, protocol violation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here