Advertisement

അല്‍ഖ്വയ്ദ പ്രവര്‍ത്തകനെ ബംഗാളില്‍ പിടികൂടി

November 2, 2020
Google News 2 minutes Read
al quaeda terrorist

അല്‍ഖ്വയ്ദ ഭീകര സംഘടനയ്ക്ക് വേണ്ടി ഗൂഢാലോചന നടത്തിയ ഒരാള്‍ ബംഗാളില്‍ അറസ്റ്റില്‍. കേരളത്തില്‍ നിന്ന് അറസ്റ്റിലായ അല്‍ഖ്വയ്ദ സംഘങ്ങളുമായി ബന്ധമുള്ളയാളാണ് ബംഗാളില്‍ എന്‍ഐഎയുടെ പിടിയിലായത്. അറസ്റ്റിലായത് മുര്‍ഷിദാബാദ് സ്വദേശി അബ്ദുല്‍ മൊമിനാണ്.

ബംഗാളിലെ മുര്‍ഷിദാബാദില്‍ വച്ചാണ് അല്‍ഖ്വയ്ദയ്ക്ക് വേണ്ടി ഗൂഢാലോചന നടത്തിയ അബ്ദുല്‍ മോമിന്‍ മോണ്ഡല്‍ എന്‍ഐഎയുടെ അറസ്റ്റിലായത്. മുര്‍ഷിദാബാദ് റായ്പൂരിലെ മദ്രസ അധ്യാപകനാണ് അറസ്റ്റിലായ അബ്ദുല്‍ മോമിന്‍.

Read Also : ഇന്ത്യന്‍ നഗരങ്ങള്‍ ആക്രമിക്കാന്‍ അല്‍ഖ്വയ്ദ തലവന്റെ ആഹ്വാനം; വീഡിയോ പുറത്ത്

പശ്ചിമ ബംഗാളില്‍ അല്‍ഖ്വയ്ദ സംഘങ്ങള്‍ നടത്തിയ യോഗങ്ങളില്‍ ഇയാള്‍ പങ്കെടുത്തിരുന്നതായി എന്‍ഐഎ കണ്ടെത്തി. ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കല്‍, അല്‍ഖ്വയ്ദയ്ക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിലെ പ്രധാന കണ്ണിയാണ് അറസ്റ്റിലായതെന്ന് എന്‍ഐഎ അറിയിച്ചു.

ഇയാളുടെ താമസ സ്ഥലം എന്‍ഐഎ പരിശോധിച്ചു. ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചു. വിശദമായി ചോദ്യം ചെയ്യലിനായി ഇയാളെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകാന്‍ മുര്‍ഷിദാബാദ് ജില്ലാകോടതി അനുമതി നല്‍കി. ഇതോടെ കേസില്‍ ഇതുവരെ 11 പേര്‍ അറസ്റ്റിലായി. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള മൂന്ന് പേരെ കേരളത്തില്‍ നിന്നും ഏഴ് പേരെ ബംഗാളില്‍ നിന്നും നേരത്തെ എന്‍ഐഎ സംഘം പിടികൂടിയിരുന്നു. ഡല്‍ഹി, ബംഗാള്‍, കേരളം എന്നിവിടങ്ങളില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായാണ് എന്‍ഐഎയുടെ കണ്ടെത്തല്‍.

Story Highlights al qaeda operative arrested in bengal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here