കുമ്പഴയില്‍ പണി പൂര്‍ത്തിയാകാത്ത ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ ശ്രമം; സംഘര്‍ഷം

പത്തനംതിട്ട കുമ്പഴയില്‍ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിടെ ഭരണ- പ്രതിപക്ഷ സംഘര്‍ഷം. നിര്‍മാണം പൂര്‍ത്തിയാകും മുന്‍പ് ഉദ്ഘാടനം ചെയ്യുന്നെന്നാരോപിച്ചുകൊണ്ടുള്ള പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു. ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റി.
Read Also : പത്തനംതിട്ട കുമ്പഴയിലെ കൊവിഡ് ക്ലസ്റ്ററുമായി ബന്ധമുള്ളവര്‍ വിവരം അറിയിക്കണം: പത്തനംതിട്ട ജില്ലാ കളക്ടര്‍
കുമ്പഴയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടന ചടങ്ങാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ചടങ്ങ് കൗണ്‍സിലിലെ പ്രതിപക്ഷ അംഗങ്ങള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിനിടയാക്കിയത്. യാതൊരു വിധ സൗകര്യങ്ങളും ഒരുക്കാതെ കെട്ടിടത്തിന്റെ പണി പോലും പൂര്‍ത്തിയാക്കാതെ തിരക്കിട്ട് ഉദ്ഘാടനം നടത്തുന്നത് വരുന്ന തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
എന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തടസം നില്‍ക്കുന്ന ഇടത് പക്ഷത്തിന്റെ പതിവ് രീതിയാണ് ആവര്‍ത്തിച്ചതെന്നും പൊലീസുകാര്‍ നോക്കി നില്‍ക്കെ ഒരു വനിതയെ മര്‍ദിച്ചതിനെതിരെ സമരവുമായി മുന്നോട്ട് പൊകുമെന്നും ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് പറഞ്ഞു. സംഘര്‍ഷത്തിനിടെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച നഗരസഭാ ചെയര്‍പേഴ്‌സണ്‍ റോസ്‌ലിന്‍ സന്തോഷിനെ ആശുപത്രിയിലേക്ക് മാറ്റി.
Story Highlights – unfinished hospital building inaguration, kumbazha
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here