ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസ്; ബിനീഷ് കോടിയേരിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ലഹരിക്കടത്തുമായി ബന്ധപ്പെട്ട പണമിടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയെ ഇന്ന് ബംഗളൂരു സിറ്റി സിവില്‍ കോടതിയില്‍ ഹാജരാക്കും. ഇഡിക്ക് ലഭിച്ച കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഇന്നും ചോദ്യം ചെയ്ത ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക. ബിനീഷ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കും.നര്‍ക്കോട്ടിക്സ് കണ്ട്രോള് ബ്യൂറോയും ബിനീഷിനെതിരായ നടപടികള്‍ തുടരുകയാണ്.
ലഹരിക്കടത്ത് കേസില്‍ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ വാങ്ങാനാണ് ശ്രമം. ഇന്നലെചോദ്യം ചെയ്യുന്നതിനിടെ ബിനീഷിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. ബംഗളൂരുവിലെ ബൗറിംഗ് ആശുപത്രിയിലെ പരിശോധനകള്‍ക്ക് ശേഷം രാത്രിയോടെയാണ് വില്‍സണ്‍ ഗാര്ഡന് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തു എന്ന് പറയാന്‍ ഇഡി പ്രേരിപ്പിക്കുകയാണെന്ന് ബിനീഷ് മാധ്യമങ്ങളോട് പറഞ്ഞു.
Story Highlights – Bineesh Kodiyeri will be produced in court today
ചുവടുവെക്കാം പാട്ടിനൊപ്പം. കോഴിക്കോടിന്റെ മണ്ണിൽ പാട്ടിന്റെ പെരുമഴ തീർക്കാൻ ഗൗരി ലക്ഷ്മി, ഗായകൻ ജോബ് കുര്യൻ, അവിയൽ, തൈക്കുടം ബ്രിഡ്ജ് എന്നീ ബാൻഡുകളുടെ തകർപ്പൻ പെർഫോമൻസുമായി 'ഡിബി നൈറ്റ് ബൈ ഫ്ളവേഴ്സ്’. Book Your Tickets Now..!