Advertisement

‘ലൈഫ് മിഷൻ അഴിമതിയിൽ പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു’; കെ. സുരേന്ദ്രൻ

November 2, 2020
Google News 2 minutes Read

എം. ശിവശങ്കരൻ പ്രതിയായതോടെ സർക്കാരിന് ലൈഫ് മിഷൻ അഴിമതിയിൽ പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ.

മുഖ്യമന്ത്രി കാര്യങ്ങൾ തുറന്ന് പറയാൻ തയാറാകണം. അഴിമതി പണം വാങ്ങിയിട്ടില്ലെങ്കിൽ സിബിഐ അന്വേഷണത്തിന് തയാറാകണം. തെളിവുകൾ നശിപ്പിക്കാനാണ് ലൈഫ് മിഷനിൽ വിജിലൻസ് അന്വേഷണം നടത്തുന്നതെന്നും കെ സുരേന്ദ്രൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

അതേസമയം, ബിജെപിയിൽ വിഭാഗീയത ഇല്ലെന്നും പുതിയ ആളുകളെ കൊണ്ടുവരാനുള്ള ദേശീയ നേതൃത്വത്തിന്റെ തീരുമാനമാണ് നടപ്പാക്കിയത്. പിഎം വേലായുധൻ, ശോഭ സുരേന്ദ്രൻ തുടങ്ങിയ മുതിർന്ന നേതാക്കളുടെ വിഷമം ഉൾക്കൊള്ളുന്നു. പരാതിയുള്ളവരെ നേരിൽ കണ്ട് പ്രശ്‌നം പരിഹരിക്കും. ശോഭ സുരേന്ദ്രൻ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയെന്ന് വിശ്വസിക്കുന്നില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. ബിജെപി പ്രധാന പ്രതിപക്ഷമായി ഉയർന്ന് വരുന്നതിലുള്ള അസ്വസ്ഥതകളാണ് മറ്റ് വാർത്തകൾക്ക് പിന്നിലെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

Story Highlights CM’s clim that was not involved the life mission scam k surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here