Advertisement

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഷെയ്ന്‍ വാട്‌സണ്‍

November 2, 2020
Google News 2 minutes Read

ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയന്‍ താരം ഷെയ്ന്‍ വാട്‌സണ്‍. നേരത്തെ അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച വാട്‌സണ്‍ വിവിധ ട്വന്റി20 ലീഗുകളില്‍ കളിച്ചുവരികയായിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനൊപ്പമായിരുന്നു മൂന്നുവര്‍ഷത്തോളം വാട്‌സണ്‍. ടീമിലെ സഹതാരങ്ങളോടാണ് വാട്‌സണ്‍ വിരമിക്കല്‍ തീരുമാനം അറിയിച്ചത്.

2018 ലാണ് വാട്‌സണ്‍ ചെന്നൈ ടീമിലെത്തുന്നത്. ഈ സീസണില്‍ 11 കളികളിലായി 299 റണ്‍സാണ് വാട്‌സണ്‍ നേടിയത്. ഐപിഎല്ലില്‍ 145 മത്സരങ്ങളിലായി 3874 റണ്‍സും 92 വിക്കറ്റും അദ്ദേഹം നേടിയിട്ടുണ്ട്. ചെന്നൈയ്ക്കുവേണ്ടി കളിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്ന് വാട്‌സണ്‍ ടീമംഗങ്ങളെയും മാനേജ്‌മെന്റിനെയും അറിയിച്ചു.

Story Highlights Shane Watson announce retirement from all forms of cricket

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here