സവര്‍ണ സംവരണം സംഘപരിവാര്‍ അജണ്ട; കേരളത്തിനോട് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ചന്ദ്രശേഖര്‍ ആസാദ്

മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് ദളിത് നേതാവും ഭീം ആര്‍മി പാര്‍ട്ടി അധ്യക്ഷനുമായ ചന്ദ്രശേഖര്‍ ആസാദ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ കേരളത്തില്‍ പ്രതിഷേധിക്കുന്നതിന്റെ ചിത്രം ചേര്‍ത്താണ് തന്റെ പ്രതിഷേധം അദ്ദേഹം ട്വീറ്റിലൂടെ പ്രകടിപ്പിച്ചത്.
സവർണ സംവരണം ഒരു സംഘപരിവാർ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതൽ ദുഷ്കരമാക്കും. കേരള സർക്കാർ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിൻവലിക്കുക @CMOkerala pic.twitter.com/ASxu1iix8F
— Chandra Shekhar Aazad (@BhimArmyChief) November 2, 2020
‘സവര്‍ണ സംവരണം ഒരു സംഘപരിവാര്‍ അജണ്ടയാണ്. അത് ഈ സംസ്ഥാനത്തെ പിന്നാക്ക ജനതയുടെ ജീവിതം കൂടുതല്‍ ദുഷ്കരമാക്കും. കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ സാമ്പത്തിക സംവരണം പിന്‍വലിക്കുക’ എന്നാണ് ആസാദിന്റെ ട്വീറ്റ്. മുസ്ലിം ലീഗ്, എസ്എന്‍ഡിപി അടക്കമുള്ള പാര്‍ട്ടികളും കേരളത്തിലെ സാമ്പത്തിക സംവരണത്തെ എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.
Read Also : മുന്നാക്ക സംവരണം; യുഡിഎഫിനൊപ്പം തുടരുന്ന ലീഗിന്റെ നിലപാട് ഇരട്ടത്താപ്പാണെന്ന് വെള്ളാപ്പള്ളി നടേശന്
അതേസമയം പിഎസ്സി വഴിയുള്ള നിയമനങ്ങളില്‍ സാമ്പത്തിക സംവരണം നടപ്പാക്കാന്‍ തീരുമാനമായി. ഒക്ടോബര്‍ 23 മുതലുള്ള വിജ്ഞാപനങ്ങള്‍ക്ക് പ്രാബല്യമുണ്ട്. സാമ്പത്തിക സംവരണത്തിന് രേഖകള്‍ സമര്‍പ്പിക്കാനുള്ള കാലാവധി ഈ മാസം 14 വരെ നീട്ടി. കെഎഎസ് രണ്ടാം ഘട്ട പരീക്ഷ ഈ മാസം 20, 21 തീയതികളില്‍ നടക്കും. എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിച്ചതായി പി എസ് സി ചെയര്മാന് അഡ്വ. എം കെ സക്കീര്‍ പറഞ്ഞു.
Story Highlights – forward reservation, chandrasekhar azad
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here