അന്വേഷണ മാനദണ്ഡം ലംഘിച്ചു; ന്യായയുക്തമായ അന്വേഷണം പ്രതീക്ഷിച്ചുവെന്നും മുഖ്യമന്ത്രി

cm pinarayi vijayan

വിവിധ കേസുകളില്‍ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. അന്വേഷണ മാനദണ്ഡം ലംഘിച്ചുവെന്ന് മുഖ്യമന്ത്രി. എന്നാല്‍ ഏജന്‍സികളെ കുറ്റപ്പെടുത്തുന്നില്ല. ഭരണഘടനയുടെ അന്തഃസത്ത ലംഘിക്കപ്പെടുന്നു. അന്വേഷണം ന്യായയുക്തമാകുമെന്ന് പ്രതീക്ഷിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also : ‘ലൈഫ് മിഷൻ അഴിമതിയിൽ പങ്കില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞു’; കെ. സുരേന്ദ്രൻ

ലൈഫ് മിഷനെ താറടിക്കാന്‍ നീക്കമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചതിന് ശേഷം അന്വേഷണ ഏജന്‍സികള്‍ അതനുസരിച്ച് നീങ്ങുന്നു. മൊഴി ഭാഗങ്ങള്‍ സെലക്ടീവായി ചോര്‍ന്ന് പുറത്തുവരുന്നു. സാമാന്യമായ രീതി പോലും അന്വേഷണ ഏജന്‍സി സ്വീകരിക്കുന്നില്ല. കക്ഷി രാഷ്ട്രീയത്തില്‍ അതീതമായതും പ്രൊഫഷണലായി അന്വേഷണം നടത്തേണ്ടതുമായ ഏജന്‍സികള്‍ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ എവിടെ നീതിയെന്ന ചോദ്യം ഉയരുന്നുവെന്നും മുഖ്യമന്ത്രി.

ഇന്നയാളെയോ പ്രത്യേക വിഭാഗത്തെയോ പ്രതിയാക്കണം എന്ന ഉദ്ദേശത്തോട് കൂടിയുള്ള പ്രക്രിയയെ അന്വേഷണമെന്ന് വിശേഷിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി. അന്വേഷണം ശരിയായ ദിശയിലേക്കാണോ നീങ്ങുന്നത് എന്ന സംശയമുണ്ടെന്നും മുഖ്യമന്ത്രി ആശങ്ക അറിയിച്ചു. കെ ഫോണ്‍ പദ്ധതിയ്ക്ക് തുരങ്കം വയ്ക്കാന്‍ ശ്രമമുണ്ട്. എന്ത് സംഭവിച്ചാലും പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story Highlights pinarayi vijayan, nia, enforcement directorate, probe

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top