Advertisement

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് പിന്മാറണം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി

November 3, 2020
Google News 1 minute Read
bussinessmen strike

കൊവിഡ് കാലത്ത് വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും മുന്നറിയിപ്പ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാരദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം നടത്തി.

കൊവിഡ് പ്രതിസന്ധിയില്‍പെട്ട് തകര്‍ന്നുകൊണ്ടിരിക്കുന്ന വ്യാപാര മേഖലയെ സംരക്ഷിക്കണമെന്നും, കേന്ദ്രസംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങള്‍ പ്രതിഷേധിച്ചത്. രാവിലെ 10 മണി മുതല്‍ 12 വരെയാണ് സംസ്ഥാന വ്യാപകമായി സൂചനാസമരം നടത്തിയത്. കടകള്‍ തുറന്നെങ്കിലും കച്ചവടം നടത്താതെയായിരുന്നു സമരം. സൂചനസമരത്തിനുശേഷം അനുകൂല നിലപാടുണ്ടായില്ലെങ്കില്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിട്ട് സമരരംഗത്തേക്കിറങ്ങുമെന്ന് സംസ്ഥാന പ്രസിഡന്റ് ടി നസിറുദ്ദീന് പറഞ്ഞു.

വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിക്കുകയാണ്. ഏത് വിഷയത്തിലും ഉടന്‍ പ്രതികരിക്കുന്ന മുഖ്യമന്ത്രി വ്യാപാരികളുടെ പ്രശ്‌നങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നുവെന്നും ടി നസിറുദ്ദീന്‍ പറഞ്ഞു. വ്യാപാര ദ്രോഹ നടപടികളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിടുമെന്നും ടി നസിറുദ്ദീന്‍ മുന്നറിയിപ്പ് നല്‍കി.

Story Highlights Central and State Governments, strike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here