തിരുവനന്തപുരം നഗരസഭയിൽ കോൺഗ്രസ് കൗൺസിലർ പാർട്ടി വിട്ടു

തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തിരുവനന്തപുരം നഗരസഭയിലെ കോൺഗ്രസ് കൗൺസിലർ ബിജെപിയിൽ ചേർന്നു. തിരുവല്ലം വാർഡ് കൗൺസിലർ നെടുമം മോഹനനാണ് ബിജെപിയിലെത്തിയത്.

കൗൺസിലർ സ്ഥാനം രാജിവെച്ച മോഹനനെ ബിജെപി ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഷാൾ അണിയിച്ച് സ്വീകരിച്ചു. സിപിഎമ്മിന്റെ ബി ടീമായിട്ടാണ് കോൺഗ്രസ് പ്രവർത്തിക്കുന്നത് എന്ന് മോഹനൻ ആരോപിച്ചു. കഴിഞ്ഞ അഞ്ചുവർഷം സിപിഎം നഗരസഭ ഭരിച്ചത് കോൺഗ്രസിന്റെ സഹായത്തോടെയാണെന്നും മോഹനൻ കുറ്റപ്പെടുത്തി.

Story Highlights congress councilor leaves party in thiruvananthapuram muncipality

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top