ക്വാറന്റീനിൽ കഴിയുന്നില്ലെന്ന് പരാതി നൽകി; അയൽവാസിയുടെ മകനെ കൊലപ്പെടുത്തി കുടിയേറ്റ തൊഴിലാളി

ക്വാറൻീനിൽ കഴിയുന്നില്ലെന്ന് പരാതി നൽകിയ അയൽവാസിയുടെ മകനെ കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് സംഭവം. മുംബൈയിൽ നിന്ന് നാട്ടിലെത്തിയ കുടിയേറ്റ തൊഴിലാളിയായ കലീം ആണ് അയൽവാസിയുടെ പന്ത്രണ്ടുകാരനായ മകനെ കൊന്നത്.

കഴിഞ്ഞ ദിവസമാണ് മുംബൈയിൽ നിന്ന് കലീം നാട്ടിലെത്തിയത്. ഇതിന് പിന്നാലെ അയൽവാസിയായ ഓംകാർ ഇയാൾ ക്വാറന്റീനിൽ കഴിയുന്നില്ലെന്ന് ആരോഗ്യപ്രവർത്തകരെ അറിയിച്ചു. ഇതേ തുടർന്ന് പ്രതികാരമായി ഓംകാറിന്റെ 12കാരനായ മകൻ വേദിനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാൾ പൊലീസിനോട് സമ്മതിച്ചു.

Read Also :മാലിയിൽ ഫ്രാൻസിന്റെ വ്യോമാക്രമണം; 50 അൽ ഖ്വയ്ദ ഭീകരരെ വധിച്ചു

ട്യൂഷൻ ക്ലാസ് കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് കലീം കുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതതെന്ന് പൊലീസ് പറഞ്ഞു. മൂന്ന് സ്ത്രീകളടക്കം കലീമിന്റെ ബന്ധുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Story Highlights Man kills boy on being quarantined on dad’s complaint

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top