കൊവിഡ് വാക്‌സിൻ വിതരണത്തിന് രാജ്യം സജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

രാജ്യത്ത് കൊവിഡ് വാക്‌സിൻ വിതരണം കാര്യക്ഷമമായ രീതിയിൽ നടത്താനുള്ള സൗകര്യങ്ങളെല്ലാമുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. വാക്സിൻ വിതരണത്തിനായി 28,000 ത്തിലധികം ശീതീകരണ കേന്ദ്രങ്ങളും 700 ലധികം ശീതീകരിച്ച വാനുകളും പരിശീലനം ലഭിച്ച 70,000 ത്തോളം പേരുമുണ്ടെന്ന് മന്ത്രാലം വ്യക്തമാക്കി.

വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് ദേശീയ വിദഗ്ദ്ധ സംഘം നൽകിയ നിർദേശങ്ങൾ പാലിക്കാൻ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോട് ആവശ്യപ്പെട്ടിട്ടുള്ളതായി കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു.

മാത്രമല്ല, സാർവത്രിക രോഗപ്രതിരോധ പദ്ധതിയിൽ ഇതിനകം ഉപയോഗപ്പെടുത്തുന്ന ഇവയെല്ലാം കോവിഡ് വാക്‌സിന് വേണ്ടിയും ഉപയോഗിക്കുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ പറഞ്ഞു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ വിവരശേഖരണം നടത്താൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനു പുറമേ കേന്ദ്ര നിർദേശം പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ചീഫ് സെക്രട്ടറിയുടെ നിയന്ത്രണത്തിൽ ഒരു സംഘത്തെ നിയോഗിക്കാനും സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്.

Story Highlights The Union Health Ministry has said that the country is ready for the distribution of Kovid vaccine

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top