ഫീസിന് പകരം തേങ്ങ നൽകിയാൽ മതി പഠിക്കാം…

ലോകമെമ്പാടും കൊവിഡിനെ തുടർന്നുള്ള പ്രതിസന്ധിയിലാണ്. മഹാമാരിയുടെ ദുരിതക്കയം ആ ബാലവൃദ്ധം ജനങ്ങളെയും പലരീതിയിലാണ് ബാധിച്ചത്. ജോലി നഷ്ടപ്പെട്ടവരും, പഠനം ഉപോക്ഷിക്കേണ്ടി വന്നവരും ഒക്കെ മഹാമാരിയുടെ അവശേഷിപ്പുകളാകുന്നു. എന്നാൽ, സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പഠനം തുടരാൻ കഴിയാത്തവർക്ക് മുന്നിലേക്ക് ഫീസിന് പകരം തേങ്ങ നൽകിയാൽ മതിയെന്ന ഓഫറുമായി മുന്നോട്ട് വന്നിരിക്കുകയാണ് ബാലിയിലെ ഒരു കോളജ് അധികൃതർ.

തേങ്ങയ്ക്ക് പുറമേ മറ്റ് പ്രകൃതിദത്ത ഉത്പന്നങ്ങളോ ഫീസിന് പകരം കോളേജിൽ നൽകാമെന്നാണ് വിദ്യാർത്ഥികൾക്ക് മുന്നിൽ കോളജ് അധികൃതർ നൽകിയ നിർദേശം. ബാലിയിലെ വീനസ് വൺ ടൂറിസം അക്കാദമി ആണ് ഈ വ്യത്യസ്ത ആശയവുമായി രംഗത്തെത്തിയിരിക്കുന്നത്. തേങ്ങ മാത്രമല്ല, മുരിങ്ങയില, ബ്രഹ്മി തുടങ്ങിയവയും സ്വീകരിക്കപ്പെടുന്നതാണ്.

വിദ്യാർത്ഥികളിലെ സംരംഭകത്വ ശീളം വളർത്തുന്നതിന്റെ ഭാഗമായാണ് ഇങ്ങനൊരു രീതി അവലംബിക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം.

Story Highlights You can learn enough by giving coconut instead of fees

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top