Advertisement

പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചു

November 4, 2020
Google News 2 minutes Read

പിനാക റോക്കറ്റ് സിസ്റ്റത്തിന്റെ നൂതന പതിപ്പ് വിജയകരമായി പരീക്ഷിച്ചു. ഡി.ആർ.ഡി.ഒ തദ്ദേശീയമായി വികസിപ്പിച്ച റോക്കറ്റിന്റെ വിക്ഷേപണം, ഒഡീഷയിലെ ചാന്ദിപ്പൂരിൽ നിന്നാണ് പരീക്ഷണ വിക്ഷേപണം നടത്തിയത്. ആറ് റോക്കറ്റുകളുടെ പരീക്ഷണ വിക്ഷേപണമാണ് ഇതോടെ നടന്നത്.

നിലവിലുള്ള പിനാക എംകെ1 റോക്കറ്റിന്റെ പരിഷ്‌കരിച്ച പതിപ്പായാണ് പുതിയ പിനാക റോക്കറ്റ് സൈന്യത്തിന്റെ ഭാഗമാകുന്നത്. പിനാക മൾട്ടി ബാരൽ റോക്കറ്റ് ലോഞ്ചറിൽ നിന്ന് 48 സെക്കൻഡിൽ 12 റോക്കറ്റുകൾ വിക്ഷേപിക്കാൻ കഴിയും. 60 കിലോമീറ്ററാണ് പിനാക എം.കെ 2 മിസൈിലിന്റെ ദൂരപരിധി.

റോക്കറ്റ്, മൾട്ടി ട്യൂബ് ലോഞ്ചർ വാഹനം, ലോഡർ വാഹനം, കമാൻഡ് പോസ്റ്റ് വാഹനം എന്നിവ ഉൾപ്പെടുന്നതാണ് പിനാക എംബിആർഎസ് (മൾട്ടി ബാരലൽ റോക്കറ്റ് സിസ്റ്റം).

Story Highlights An innovative version of the Pinnacle rocket system has been successfully tested

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here