ബിജെപി നേതൃത്വം അവഗണിക്കുന്നുവെന്ന പ്രതികരണം; പി.എം. വേലായുധന് പിന്തുണയുമായി എ.എന്‍. രാധാകൃഷ്ണന്‍

ബിജെപി നേതൃത്വം അവഗണിക്കുന്നുവെന്ന് പരസ്യമായി പ്രതികരിച്ച പി.എം. വേലായുധന് പിന്തുണയുമായി എ.എന്‍. രാധാകൃഷ്ണന്‍. പി.എം വേലായുധന് പിന്തുണയുമായി വീട്ടിലെത്തി ചര്‍ച്ച നടത്തി. പ്രശ്‌നങ്ങള്‍ പാര്‍ട്ടി കോര്‍ കമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് എ.എന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. പാര്‍ട്ടി നേതൃത്വത്തെ കാര്യങ്ങള്‍ ബോധിപ്പിക്കും. ശോഭ സുരേന്ദ്രനും പി.എം വേലായുധനും പാര്‍ട്ടി വിട്ടുപോകും എന്നത് വ്യാമോഹമാണെന്നും എ.എന്‍ രാധകൃഷ്ണന്‍ പറഞ്ഞു.

ദളിതനായ തന്നെ അവഗണിച്ചെന്നും ചുമതല നല്‍കാമെന്ന് പറഞ്ഞ് കെ സുരേന്ദ്രന്‍ വഞ്ചിച്ചതായും പി എം വേലായുധന്‍ കഴിഞ്ഞ ദിവസം തുറന്നടിച്ചിരുന്നു. പരാതികള്‍ കേള്‍ക്കാന്‍ ആര്‍എസ്എസ് നേതൃത്വവും തയാറായില്ലെന്നും പി.എം. വേലായുധന്‍ പറഞ്ഞിരുന്നു.

Story Highlights bjp leadership, p m velayudhan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top