ട്രംപിന് ആദ്യം അഭിനന്ദനം അറിയിച്ച് സ്‌ലൊവേനിയ പ്രധാനമന്ത്രി

യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം അനിശ്ചിതത്വത്തിൽ നിൽക്കെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിന് അഭിനന്ദനവുമായി സ്‌ലൊവേനിയ പ്രധാനമന്ത്രി ജാനസ് ജൻസ. മെലാനിയ ട്രംപിന്റെ ജന്മനാടു കൂടിയായ സ്‌ലൊവേനിയയിലെ പ്രധാനമന്ത്രി കൂടിയായ ജാനസ് ജൻസ ട്രംപിന് അഭിനന്ദനമറിയിക്കുന്ന ആദ്യ യൂറോപ്യൻ മന്ത്രികൂടിയാണ്.

‘ഡോണൾഡ് ട്രംപിനെയും മൈക്ക് പെൻസിനേയും അമേരിക്കൻ ജനത അടുത്ത നാലു വർഷത്തേക്കു തെരഞ്ഞെടുത്തു എന്നതു വളരെ വ്യക്തമാണ്. മുഖ്യധാരാ മാധ്യമങ്ങളിൾ വിവരങ്ങൾ വരാൻ കാലതാമസമുണ്ട്, വസ്തുതകൾ നിഷേധിക്കുകയും ചെയ്യുന്നു. എങ്കിലും നിലവിലെ പ്രസിഡന്റിന്റെ അന്തിമവിജയത്തിൽ വിലയേറിയതാണ്. യുഎസിൽ ഉടനീളം ശക്തമായ ഫലങ്ങൾ നേടിയ റിപ്പബ്ലിക്കൻ പാർട്ടിക്ക് അഭിനന്ദനങ്ങൾ”- ജൻസ ട്വീറ്റിലൂടെ അറിയിച്ചു.

Story Highlights congratulations to trump first

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top