കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ദുബായ് രാജാവ്

Dubai ruler joins coronavirus vaccine trial

കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കാളിയായി ദുബായ് രാജാവ്. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമിനാണ് പരീക്ഷണത്തിന്റെ ഭാഗമായി കൊവിഡ് വാക്‌സിൻ ലഭിച്ചത്.

യുഎഇയിൽ രണ്ട് കൊവിഡ് വാക്‌സിനുകളാണ് പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിൽ എത്തിയിരിക്കുന്നത്. ഒന്ന് ചൈനയിലെ സിനോഫാം വികസിപ്പിച്ച വാക്‌സിനും, രണ്ടാമത്തേത് റഷ്യ വികസിപ്പിച്ച സ്പുട്‌നിക്ക് അഞ്ചും. ജൂലൈയിലാണ് സിനോഫാമിന്റെ വാക്‌സിൻ യുഎഇയിൽ മൂന്നാം പരീക്ഷണഘട്ടത്തിലേക്ക് കടന്നത്.

വാക്‌സിൻ സ്വീകരിക്കുന്ന ചിത്രം ഷെയ്ഖ് മുഹമ്മദ് തന്നെയാണ് ട്വിറ്ററിലും ഇൻസ്റ്റഗ്രാമിലും പങ്കുവച്ചിരിക്കുന്നത്. യുഎഇ പ്രധാനമന്ത്രി കൂടിയാണ് ഷെയ്ഖ് മുഹമ്മദ്. ഇതിന് മുമ്പ് വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുല്ല ബിൻ സായദ് അൽ നഹ്യാൻ, ഉപ പ്രധാനമന്ത്രി ഷെയ്ഖ് സെയ്ഫ് ബിൻ സായദ് അൽ നഹ്യാൻ എന്നിവരും വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുത്തിരുന്നു.

Story Highlights Dubai ruler joins coronavirus vaccine trial

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top