ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് റെയ്ഡ്

ബിനീഷ് കോടിയേരിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തുന്നു. എട്ടംഗ സംഘമാണ് പരിശോധന നടത്തുന്നത്. സി.ആർ.പി.എഫ് സുരക്ഷയിലാണ് പരിശോധന.

മയക്കുമരുന്നുകേസിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെത്തിയ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ബിനീഷ് കോടിയേരിയുടെ മരുതംകുഴി കൂട്ടാൻവിളയിലുള്ള വീട്ടിലാണ് പരിശോധനക്കായി എത്തിയത്. രാവിലെ 9 മണിയോടെ ഉദ്യോഗസ്ഥർ ഇവിടെയെത്തി. വീടിന്റെ താക്കോൽ ലഭിക്കാത്തതിനാൽ ഇഡി ഉദ്യോഗസ്ഥർക്ക് ആദ്യം അകടത്തു കടക്കാൻ സാധിച്ചില്ല. ബിനീഷിന്റെ ബന്ധുക്കൾ താക്കോലെത്തിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ അകത്തേക്ക് കയറിയത്. സി.ആർ.പി.എഫ് വീടിന് മുന്നിൽ നിലയുറച്ചിട്ടുണ്ട്. ബിനീഷിന്റെ സുഹൃത്തുക്കളുടെ വീട്ടിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്.

Story Highlights Enforcement directorate, Bineesh kodiyeri

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top