സംസ്ഥാനത്ത് ഇന്ന് 12 പുതിയ പ്രദേശങ്ങളെ കൂടി ഹോട്ട് സ്‌പോട്ടിൽ ഉൾപ്പെടുത്തി

ഇന്ന് 12 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. മലപ്പുറം ജില്ലയിലെ എടാരിക്കോട് (കണ്ടൈൻമെന്റ് സോൺ വാർഡ് 15), ഒതുക്കുങ്ങൽ (17, 18), കണ്ണമംഗലം (1, 3, 7, 9, 15, 18), തൃശൂർ ജില്ലയിലെ ഏങ്ങണ്ടിയൂർ (2, 9), വെങ്കിടങ്ങ് (6), കോട്ടയം ജില്ലയിലെ തലവാഴം (1), പാമ്പാടി (20), എറണാകുളം ജില്ലയിലെ അറക്കുഴ (സബ് വാർഡ് 7), കുന്നുകര (5), ആലപ്പുഴ ജില്ലയിലെ ചേർത്തല മുൻസിപ്പാലിറ്റി (സബ് വാർഡ് 11, 19, 24), ഇടുക്കി ജില്ലയിലെ ഇടവെട്ടി (1, 11, 13), പാലക്കാട് ജില്ലയിലെ കടമ്പഴിപ്പുറം (8, 9) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.
12 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ ആകെ 638 ഹോട്ട് സ്പോട്ടുകളാണുള്ളത്.
അതേസമയം, സംസ്ഥാനത്ത് ഇന്ന് 6820 പേർക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. തൃശൂർ 900, കോഴിക്കോട് 828, തിരുവനന്തപുരം 756, എറണാകുളം 749, ആലപ്പുഴ 660, മലപ്പുറം 627, കൊല്ലം 523, കോട്ടയം 479, പാലക്കാട് 372, കണ്ണൂർ 329, പത്തനംതിട്ട 212, കാസർഗോഡ് 155, ഇടുക്കി 116, വയനാട് 114 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
Story Highlights – 12 news hotspot in kerala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here