ബിനീഷ് കോടിയേരിയുടെ കുഞ്ഞിനെ തടങ്കലില്‍വച്ചു; എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ ബാലവകാശ കമ്മീഷന്റെ കേസ്
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് എതിരെ ബാലവകാശ കമ്മീഷന്‍ കേസ് എടുത്തു. ബിനീഷ് കോടിയേരിയുടെ കുഞ്ഞിനെ തടങ്കലില്‍വച്ചു എന്ന പരാതിയിലാണ് നടപടി.
പരാതി പ്രഥമദൃഷ്ട്യാ ശരിയാണ് എന്ന് കണ്ടെത്തി ബാലാവകാശലംഘനത്തിന് ഇ ഡിയ്ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു. വിശദീകരണം നല്‍കാനാണ് നോട്ടീസ്. കുട്ടിയെ തടഞ്ഞുവച്ച സംഭവത്തില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കി. ബാലവകാശ ലംഘനം അനുവദിക്കില്ല എന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ട്വന്റിഫോറിനോട് വ്യക്തമാക്കി.
ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടുകളില്‍ പ്രതിയായ ബിനീഷ് കോടിയേരിയെ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് തലസ്ഥാനത്തടക്കം ഇ ഡി രണ്ട് ദിവസങ്ങളിലായി വ്യാപക പരിശോധന നടത്തിയത്. ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ വീട്ടില്‍ നടന്ന റെയ്ഡ് 25 മണിക്കൂറിന് ശേഷം രാവിലെ പതിനൊന്ന് മണിക്കാണ് അവസാനിച്ചത്.
പരിശോധനയ്ക്കിടെ മയക്കുമരുന്ന് കേസിലെ പ്രതി അനൂപ് മുഹമ്മദിന്റേതെന്ന് കരുതുന്ന ക്രെഡിറ്റ് കാര്‍ഡ് കണ്ടെത്തി. ബിനീഷിന്റെ ഭാര്യയുടെ അമ്മ മിനിയുടെ ഐ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തു. ക്രെഡിറ്റ് കാര്‍ഡുമായി ബന്ധപ്പെട്ട തിരക്കഥയ്ക്ക് പിന്നില്‍ ഇ ഡി സംഘമാണെന്ന് ബിനീഷിന്റെ കുടുംബം ആരോപിച്ചു.
Story Highlights – bineesh kodiyeri, child rights commission
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here