ഇ ഡി തെരച്ചിലിനിടയില്‍ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നത് നേരില്‍ കണ്ടില്ലെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അധികൃതര്‍ അനൂപ് മുഹമ്മദിന്റെ ക്രെഡിറ്റ് കാര്‍ഡ് എടുക്കുന്നത് നേരിട്ട് കണ്ടിട്ടില്ലെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ 24 നോട്. അനൂപ് മുഹമ്മദിനെ അറിയില്ലെന്നും അവര്‍ പറഞ്ഞു.
കാണാത്തത് കണ്ടുവെന്ന് പറഞ്ഞ് ഒപ്പിടീക്കാന്‍ ശ്രമിച്ചുവെന്നും വീട്ടില്‍ നിന്ന് ഒന്നും കിട്ടിയിട്ടില്ലെന്നും റെനീറ്റ. ഫോണ്‍ മാത്രം എടുത്തിട്ടുള്ളൂവെന്നും തെരച്ചില്‍ നടക്കുന്ന സമയത്ത് താന്‍ റൂമില്‍ ഉണ്ടായിരുന്നുവെന്നും ബിനീഷിന്റെ ഭാര്യ പറഞ്ഞു. വൈകുന്നേരം ആണ് കാര്‍ഡ് കാണിച്ച് ആദ്യം സേര്‍ച്ച് ചെയ്ത റൂമില്‍ നിന്ന് കിട്ടിയതാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഒപ്പ് നല്‍കിയാല്‍ പെട്ടെന്ന് ഭര്‍ത്താവിനെ കാണമെന്നായിരുന്നും പറഞ്ഞിരുന്നു.
ബിനീഷിന് യാതൊരു ദുശ്ശീലങ്ങളും ഇല്ലെന്നും ഭാര്യ. സാധാരണ ഗൃഹനാഥനാണ് ബിനീഷ്. ചെറിയ രീതിയില്‍ ബിസിനസ് ഉള്ള ആളാണ് അദ്ദേഹം. നേരത്തെ ഗള്‍ഫിലുമായിരുന്നു. ഹോട്ടല്‍ തുടങ്ങാന്‍ മാത്രമാണ് അനൂപിന് പണം നല്‍കിയതെന്നും ഭാര്യ. അതിനുള്ള തെളിവുകളുമായാണ് ബിനീഷ് ബംഗളൂരുവിലെക്ക് പോയതെന്നും റെനീറ്റ പറഞ്ഞു.
പാര്‍ട്ടിയുമായി യാതൊരു ബന്ധവും ഇതിനില്ലെന്നും റെനീറ്റ. ‘ഇളയ കുഞ്ഞിന് ഇറങ്ങി നടക്കാന്‍ പോലും സാധിച്ചിരുന്നില്ല. മൂത്ത കുട്ടിയെ വേറൊരു വീട്ടില്‍ പൂട്ടിയിട്ടാണ് പോന്നത്. ഉച്ചയായപ്പോഴേ റെയ്ഡ് കഴിഞ്ഞിരുന്നു. പിന്നീട് താന്‍ ഒപ്പിടാതിരുന്നപ്പോള്‍ ആണ് പ്രശ്‌നമായതെന്നും റെനീറ്റ പറഞ്ഞു.
Story Highlights – bineesh kodiyeri, enforcement directorate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here