അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയെ ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടി; രമേശ് ചെന്നിത്തല

Ramesh Chennithala against Chief Minister Pinarayi Vijayan

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെക്കൂടി ഇ.ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതോടെ മുഖ്യമന്ത്രിയുടെ നെഞ്ചിടിപ്പ് കൂടിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.ഡി അന്വേഷണം മുഖ്യമന്ത്രിയിലേക്കെത്തുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്. പ്രതിപക്ഷം ഉയര്‍ത്തിയ വാദങ്ങള്‍ ഇതോടെ അംഗീകരിക്കപ്പെടുകയാണ്. ഇത്രയധികം സംഭവങ്ങള്‍ നടന്നിട്ടും ബിനീഷ് കോടിയേരിയെ മുഖ്യമന്ത്രി തളളിപറഞ്ഞിട്ടില്ലെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

അതേസമയം, പടിഞ്ഞാറത്തറയിലേത് വ്യാജ ഏറ്റുമുട്ടലെന്ന സംശയം ബലപ്പെടുകയാണെന്നും മാവോയിസ്റ്റ് കൊലപാതകങ്ങളില്‍ ശബ്ദമുയര്‍ത്തിയിരുന്ന കാനം രാജേന്ദ്രന്‍ മൗനം വെടിയണമെന്നും ചെന്നിത്തല വയനാട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.

Story Highlights Ramesh Chennithala against Chief Minister Pinarayi Vijayan

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top