ലൈഫ് മിഷന്റെ രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറി : എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ലൈഫ് മിഷന്റെ രഹസ്യ വിവരങ്ങൾ ശിവശങ്കർ സ്വപ്നയ്ക്ക് കൈമാറിയെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിവരങ്ങൾ യൂണീടാക്കിന് നൽകാനാണ് സ്വപ്‌നയ്ക്ക് കൈമാറിയതെന്നും ഇ.ഡി പറഞ്ഞു. കെ ഫോണിന്റെയും ലൈഫ് മിഷന്റെയും വിവരങ്ങളും സ്വപ്‌നയ്ക്ക് ശിവശങ്കർ കൈമാറിയിട്ടുണ്ട്. രഹസ്യവിവരങ്ങൾ കൈമാറിയത് സൂചിപ്പിക്കുന്നത് ശിവശങ്കർ ദുരൂഹ ഇടപാടിന്റെ ഭാഗമാണെന്നാണെന്ന് ഇ.ഡി വ്യക്തമാക്കുന്നു.
അന്വേഷണം വഴി തെറ്റിക്കാൻ ശിവശങ്കർ ശ്രമിക്കുന്നുണ്ടെന്നും ഇ.ഡി ആരോപിച്ചു. കോൺസുലേറ്റിലെ ഫിനാൻസ് മേധാവി ഖാലിദുമായി അടുപ്പമുണ്ടെന്ന കാര്യം ശിവശങ്കർ നിഷേധിച്ചു. പിന്നീട് ഖാലിദിനെ അറിയാമെന്ന് സമ്മതിച്ചു. ൂണിടാകിൽ നിന്ന് പണം കൈപ്പറ്റിയ ഖാലിദുമായി ശിവശങ്കറിന്റെ ബന്ധം അന്വേഷിക്കണമെന്നും ഡയറക്ടറേറ്റഅ വ്യക്തമാക്കി.
അതേസമയം, ശിവശങ്കറിനെ ആറ് ദിവസം കൂടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിൽ വിട്ടു. ശിവശങ്കറിനെ ഏഴ് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്നായിരുന്നു ഇ.ഡി ആവശ്യപ്പെട്ടത്. ശിവശങ്കർ ലൈഫ് മിഷൻ, കെ ഫോൺ തുടങ്ങിയ പദ്ധതികളുമായി ബന്ധപ്പെട്ട രഹസ്യരേഖകൾ വാട്‌സ്ആപ്പ് ചാറ്റിലൂടെ സ്വപ്നയ്ക്ക് കൈമാറിയെന്ന് ഇ.ഡി കോടതിയിൽ വ്യക്തമാക്കി. ശിവശങ്കര് ജാമ്യാപേക്ഷ ഈ മാസം 11ന് പരിഗണിക്കും.
Story Highlights – sivasankar handed over secret documents to swapna suresh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here