Advertisement

ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (07-11-2020)

November 7, 2020
Google News 1 minute Read

ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസ്; എം സി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു. ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. 15 കോടിയുടെ തട്ടിപ്പ് തെളിഞ്ഞെന്ന് പൊലീസ് പറയുന്നു.

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസ്; എം.സി കമറുദ്ദീന്‍ എംഎല്‍എയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ്

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം എംഎല്‍എയുമായ എം.സി കമറുദ്ദീനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ എഎസ്പി വിവേക് കുമാര്‍. ഇന്ന് രാവിലെ 10.30 മുതലാണ് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവിയുടെ ഓഫിസില്‍ വച്ച് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്നായിരുന്നു അന്വേഷണ സംഘത്തിനു മുന്നില്‍ കമറുദ്ദീന്റെ മൊഴി. 

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊവിഡ് സ്ഥിരീകരിച്ചു. ഗവര്‍ണര്‍ തന്നെയാണ് ട്വിറ്ററിലൂടെ കൊവിഡ് ബാധിതനായ വിവരം പുറത്തുവിട്ടത്. രാജ്ഭവനില്‍ ഇന്ന് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് ; എം.സി കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു

ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവ് എം.സി. കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.

മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്

മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്.

ഈന്തപ്പഴം വിതരണം ചെയ്ത കേസ്: ശിവശങ്കറിനെ പ്രതിചേർക്കാൻ തീരുമാനിച്ച് കസ്റ്റംസ്

ഈന്തപ്പഴം വിതരണം ചെയ്ത കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്്റ്റംസ് തീരുമാനിച്ചു. ഡോളർ കടത്തിയ കേസിലും ശിവശങ്കരനെ പ്രതിചേർക്കുക എൻഫോഴ്‌സ്‌മെൻറ് കസ്റ്റഡി കഴിഞ്ഞാൽ ഉടനെ ശിവശങ്കറിനെ പ്രതി ചേർത്ത് കസ്റ്റംസ് കസ്റ്റഡിയിൽ ആവശ്യപ്പെടും.

ബിലീവേഴ്‌സ് ചർച്ച് പണമിടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും

ബിലീവേഴ്‌സ് ചർച്ച് പണമിടപാട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുക. ബിലീവേഴ്‌സ് ചർച്ചിന് മറവിൽ കള്ളപ്പണ ഇടപാട് നടന്നതായി സംശയിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

Story Highlights todays headlines, news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here