ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

bineesh kodiyeri custody ends today

ലഹരിക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. വൈകുന്നേരത്തോടെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ ബിനീഷിനെ ഹാജരാക്കും. അന്വേഷണപുരോഗതി റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും. കസ്റ്റഡി കാലാവധി നീട്ടണമെന്ന് ഇ.ഡി ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ബിനീഷിന്റെ ജാമ്യാപേക്ഷയും ഇന്ന് കോടതിക്ക് മുന്നിലെത്തും.

അറസ്റ്റ് ചെയ്തതിന് ശേഷം ഒൻപത് ദിവസമായി ഇ.ഡി ബിനീഷിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണ്. കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവിധ ഇടങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. ബിനീഷിന്റെ ബിനാമിയെന്ന് സംശയിക്കുന്ന ചലരെ കേരളത്തിൽ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും ബിനീഷിനെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ്.

Story Highlights bineesh kodiyeri custody ends today

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top