Advertisement

രാജ്യത്ത് പുതിയ റാന്‍സംവെയറിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം

November 7, 2020
Google News 2 minutes Read

രാജ്യത്തെ കമ്പനികള്‍ക്ക് പുതിയ റാന്‍സംവെയറിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സിഇആര്‍ടി-ഇന്‍). എഗ്രിഗോര്‍ എന്നുപേരുള്ള റാന്‍സംവെയറിനെക്കുറിച്ചാണ് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

സിഇആര്‍ടി-ഇന്‍ റിപ്പോര്‍ട്ട് പ്രകാരം എഗ്രിഗോര്‍ റാന്‍സംവെയറുകള്‍ കമ്പനികളുടെ ഐടി സിസ്റ്റം തകര്‍ത്ത് വിലപ്പെട്ട രേഖകള്‍ കൈക്കലാക്കും. അതിനുശേഷം വിലപ്പെട്ട വിവരങ്ങള്‍ നശിപ്പിക്കേണ്ടെങ്കില്‍, അല്ലെങ്കില്‍ പുറത്തുവിടേണ്ടെങ്കില്‍ പണം നല്‍കണമെന്ന് ആവശ്യപ്പെടും.

നെറ്റ്‌വാള്‍ക്കര്‍ റാന്‍സം വെയറുകളുടേതിന് സമാനമായ പ്രവര്‍ത്തനമാകും ഇവയുടേതും. റാന്‍സംവെയറിന്റെ തുടക്കത്തിലെ പ്രവര്‍ത്തനം എങ്ങനെയാണെന്നതും പ്രവര്‍ത്തന രീതി ഏത് വിധത്തിലാണെന്നും ഇപ്പോഴും അജ്ഞാതമാണ്.

സ്പാം ഇ- മെയില്‍ അറ്റാച്ച്‌മെന്റുകള്‍ വഴിയോ, ഇമെയിലുകളിലൂടെയോ, മെസേജുകളായോ എത്തുന്ന ലിങ്കുകളിലൂടെയോ ആകാം റാന്‍സംവെയര്‍ കംപ്യൂട്ടറില്‍ എത്തി പ്രവര്‍ത്തനം ആരംഭിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Story Highlights CERT-In is warning about a new ransomware

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here