വീട്ടിൽ ഒരാൾക്ക് കൊവിഡ്; ഗംഭീർ സ്വയം ഐസൊലേഷനിൽ

gautam gambhir self isolation

വീട്ടുകാരിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചതിൻ്റെ പശ്ചാത്തലത്തിൽ മുൻ ഇന്ത്യൻ താരവും ബിജെപി എംപിയുമായ ഗൗതം ഗംഭീർ സ്വയം ഐസൊലേഷനിൽ പ്രവേശിച്ചു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. താൻ ഐസൊലേഷനിലാണെന്നും ടെസ്റ്റ് റിസൽട്ട് കാത്തിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്റർ ഹാൻഡിലിൽ കുറിച്ചു.

നേരത്തെ, വിരാട് കോലി റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ക്യാപ്റ്റൻ സ്ഥാനം ഒഴിയണമെന്ന് ഗംഭീർ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന എലിമിനേറ്ററിൽ സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെയാണ് ഗംഭീർ കോലിക്കെതിരെ രംഗത്തെത്തിയത്. ഇഎസ്‌പിഎൻ ക്രിക്ക് ഇൻഫോയുടെ ടോക്ക് ഷോയിലാണ് ഗംഭീർ അഭിപ്രായമറിയിച്ചത്.

Read Also : 8 കൊല്ലമായിട്ടും കപ്പില്ല; കോലി ആർസിബി ക്യാപ്റ്റൻ സ്ഥാനം രാജിവെക്കണം; ഗൗതം ഗംഭീർ

സീസണിൽ ആർസിബിയ്ക്ക് പ്ലേ ഓഫ് യോഗ്യത ഇല്ലായിരുന്നു എന്നും ഗംഭീർ കൂട്ടിച്ചേർത്തു. പ്ലേ ഓഫ് യോഗ്യത ഉണ്ടായിരുന്നു എന്ന് അവർ പറഞ്ഞു എങ്കിലും അവർക്ക് അതിന് അർഹത ഉണ്ടായിരുന്നില്ല. ഡിവില്ല്യേഴ്സിനെയും കോലിയെയും ആശ്രയിക്കുന്ന ഒരു ടീമായി ആർസിബി മാറിയെന്നും കോലി പറഞ്ഞു.

Story Highlights gautam gambhir in self isolation

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top