മലപ്പുറം ജില്ലയിൽ ഇന്ന് 642 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയിൽ ഇന്ന് 642 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 606 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചത്. ഉറവിടമറിയാതെ 26 പേർക്കും ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന ആറ് പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചു.

രോഗബാധയുണ്ടായവരിൽ നാല് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരാണ്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ ആർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, ഇന്ന് 1,343 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗമുക്തരായി. ഇവരുൾപ്പെടെ ജില്ലയിലിതുവരെ കൊവിഡ് വിമുക്തരായി 48,965 പേരാണ് ചികിത്സാ കേന്ദ്രങ്ങളിൽ നിന്ന് വീടുകളിലേയ്ക്ക് മടങ്ങിയത്.

Story Highlights malappuram covid confirmed 642

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top