എം സി കമറുദ്ദീന്‍ എംഎല്‍എ റിമാന്‍ഡില്‍

ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ സിഎഫ്എല്‍ടിസിയിലേക്ക് എം സി കമറുദ്ദീനെ മാറ്റും. ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ശേഷമായിരിക്കും ജയിലിലേക്ക് മാറ്റുക.
നിലവില്‍ കസ്റ്റഡി സംഘം കമറുദ്ദീന്റെ കസ്റ്റഡി ആവശ്യപ്പെട്ടിട്ടില്ല. തിങ്കളാഴ്ച കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചാലും മറ്റ് കേസുകളില്‍ എംഎല്‍എയെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാം. അതേസമയം അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങള്‍ എസ് പി ഓഫീസില്‍ ഹാജരായില്ല.
Read Also : അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന്‍ എംഎല്‍എ
ഓഗസ്റ്റ് 27നാണ് ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലായി 115 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തു. ടി കെ പൂക്കോയ തങ്ങളെയും മറ്റ് ഡയറക്ടര്‍മാരെയും ചോദ്യം ചെയ്തതില്‍ നിന്നും ശക്തമായ തെളിവുകളാണ് എംഎല്‍എക്കെതിരെ ലഭിച്ചിട്ടുള്ളത്.
അതേസമയം മുസ്ലീം ലീഗ് നേതൃത്വത്തിന് എം സി കമറുദ്ദീന്‍ ഉള്‍പ്പെട്ട കേസില്‍ നിന്ന് ഒഴിയാനാകില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുസ്ലിം ലീഗ് നേതാക്കള്‍ കൂട്ടായി നടത്തിയതാണ് തട്ടിപ്പെന്ന് കോടിയേരി.
Story Highlights – mc kamrudheen mla, fashion gold fraud case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here