എം സി കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; പണം നല്‍കാമെന്ന് ഉറപ്പ് നല്‍കിയിരുന്നു: സി മമ്മൂട്ടി എംഎല്‍എ

തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെയുള്ള എം സി കമറുദ്ദീന്‍ എംഎല്‍എയുടെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് സി മമ്മൂട്ടി എംഎല്‍എ. പണം ആറ് മാസത്തിനുള്ളില്‍ കൊടുക്കുമെന്ന് എം സി കമറുദ്ദീന്‍ ലീഗ് നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം സി കമറുദ്ദീന്‍ എംഎല്‍എയും പ്രതികരിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ നടത്തിയ രാഷ്ട്രീയ നീക്കമാണിത്. അറസ്റ്റിലൂടെ തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്ന് എംഎല്‍എ പറഞ്ഞു.
Read Also : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് ; എം.സി കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു
അതേസമയം മുസ്ലീം ലീഗ് അടിയന്തര യോഗം വിളിച്ചു. നാളെ രാവിലെ പത്ത് മണിക്ക് കോഴിക്കോട്ട് യോഗം ചേരും.
എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. വിശ്വാസ വഞ്ചന, നിക്ഷേപ സംരക്ഷണ വകുപ്പ് എന്നിവ ചുമത്തിയിട്ടുണ്ട്. തെളിവുകളെല്ലാം എംഎല്‍എയ്ക്ക് എതിരെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും. തങ്ങളെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
Story Highlights – mc kamarudheen mla, c mammotty mla
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here