Advertisement

മാച്ച് ഫിറ്റാണെങ്കിൽ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിൽ കളിക്കും: സൗരവ് ഗാംഗുലി

November 7, 2020
Google News 3 minutes Read
Rohit Sharma sourav ganguly

മാച്ച് ഫിറ്റ് ആണെങ്കിൽ മുംബൈ ഇന്ത്യൻസ് നായകനും ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിൽ കളിക്കുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഇശാന്ത് ശർമ്മയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇരുവരെയും ദേശീയ ക്രിക്കറ്റ് അക്കാദമി നിരീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.

Read Also : എന്തുകൊണ്ട് രോഹിതിനെ ഓസീസ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയില്ല?; രവി ശാസ്ത്രി പറയുന്നു

“രോഹിതിൻ്റെ പരുക്ക് സാരമുള്ളതല്ലെന്ന് കരുതാം. ഇശാന്തിൻ്റെ പരുക്ക് ഗുരുതരമല്ല. ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ രാഹുൽ ദ്രാവിഡ് ഇശാന്തിനെ നിരീക്ഷിക്കുന്നുണ്ട്. നവംബർ 18ന് ഇശാന്ത് തിരികെ എത്തും. ഓസ്ട്രേലിയയിൽ ടെസ്റ്റ് മത്സരങ്ങൾ തുടങ്ങുന്നത് ഡിസംബർ 17നാണ്. ഒരു മാസത്തെ ഇടവേളയുണ്ട്. പക്ഷേ, പരുക്കിനു ശേഷം ഒരു ഫാസ്റ്റ് ബൗളറിന് ടെസ്റ്റ് മത്സരം കളിക്കണമെങ്കിൽ ഒരു ചതുർദിന പരിശീലന മത്സരം കളിച്ച് താരം ഫിറ്റ്നസ് തെളിയിക്കണം. ടെസ്റ്റ് പരമ്പരയ്ക്കു മുൻപ് രണ്ട് ചതുർദിന മത്സരങ്ങളിൽ ഇശാന്ത് കളിക്കും. അദ്ദേഹം ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് തിരിക്കും. ക്യാപ്റ്റനായാലും ബിസിസിഐ പ്രസിഡൻ്റ് ആയാലും പരിശീലകനായാലും മികച്ച താരങ്ങൾ ടീമിൽ ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്. ഒരു താരത്തിന് ഇപ്പോൾ പരുക്ക് പറ്റിയെന്ന് കരുതുക. 7 ദിവസത്തിനുള്ളിൽ അയാൾ പരുക്കിൽ നിന്ന് മുക്തനായാൽ ആ താരം ഓസ്ട്രേലിയയിൽ കളിക്കും. രോഹിതിൻ്റെ കാര്യത്തിൽ ചെയ്യാൻ കഴിയുന്നതൊക്കെ ബിസിസിഐ ചെയ്യും.”- ഗാംഗുലി പറയുന്നു.

Read Also : ഇന്ത്യയുടെ ഓസീസ് പര്യടനം: പരുക്കേറ്റ രോഹിത് പുറത്ത്; സഞ്ജുവും വരുൺ ചക്രവർത്തിയും ടി-20 ടീമിൽ

പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ രോഹിതിനെ ഓസീസ് പര്യടനത്തിലെ മൂന്ന് ഫോർമാറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. മായങ്ക് അഗർവാളാണ് രോഹിതിനു പകരം ടീമിലെത്തിയത്. ഡിസംബർ 17 മുതൽ അഡലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡിൽ തന്നെ മൂന്നാം മത്സരവും നടക്കും. നവംബർ ഏഴ് മുതലാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.

Story Highlights Rohit Sharma will play if he is match fit sourav ganguly

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here