അടുത്ത ഐപിഎൽ ഇന്ത്യയിൽ തന്നെ ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തും: സൗരവ് ഗാംഗുലി

Sourav Ganguly IPL 202

അടുത്ത ഐപിഎൽ 2021 ഏപ്രിൽ-മെയ് മാസങ്ങളിൽ നടത്തുമെന്ന് ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലി. ഇന്ത്യയിൽ തന്നെ ലീഗ് നടത്തുമെന്നും യുഎഇ ഇക്കൊല്ലത്തേക്ക് മാത്രമുള്ള വേദി ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

2021ൽ ആഭ്യന്തര മത്സരങ്ങളും ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയും നടത്തുമെന്നും ഗാംഗുലി വിശദീകരിച്ചു. ഐഎസ്എൽ ഉടൻ തുടങ്ങാനിരിക്കുന്നു. അതുകൊണ്ട് തന്നെ നേരത്തെ ഉണ്ടായിരുന്ന കൊവിഡ് ഭീതി ഒഴിഞ്ഞു. ഐപിഎലും അതിനെ ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും ഗാംഗുലി പറഞ്ഞു. 7-8 ടീമുകളുള്ള വനിതാ ഐപിഎൽ വരുന്ന ഏതാനും വർഷങ്ങളിൽ നടത്തും. വനിതാ ക്രിക്കറ്റും ജൂനിയർ ക്രിക്കറ്റുമൊക്കെ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also : മാച്ച് ഫിറ്റാണെങ്കിൽ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിൽ കളിക്കും: സൗരവ് ഗാംഗുലി

മാച്ച് ഫിറ്റ് ആണെങ്കിൽ മുംബൈ ഇന്ത്യൻസ് നായകനും ഇന്ത്യൻ ടീമിൻ്റെ വൈസ് ക്യാപ്റ്റനുമായ രോഹിത് ശർമ്മ ഓസീസ് പര്യടനത്തിൽ കളിക്കുമെന്ന് ഗാംഗുലി പറഞ്ഞിരുന്നു. ഇശാന്ത് ശർമ്മയുടെ കാര്യവും അങ്ങനെ തന്നെയാണ്. ഇരുവരെയും ദേശീയ ക്രിക്കറ്റ് അക്കാദമി നിരീക്ഷിക്കുന്നുണ്ടെന്നും ഗാംഗുലി പറഞ്ഞു.

പരുക്കേറ്റതിൻ്റെ പശ്ചാത്തലത്തിൽ രോഹിതിനെ ഓസീസ് പര്യടനത്തിലെ മൂന്ന് ഫോർമാറ്റിൽ നിന്നും ഒഴിവാക്കിയിരുന്നു. മായങ്ക് അഗർവാളാണ് രോഹിതിനു പകരം ടീമിലെത്തിയത്. ഡിസംബർ 17 മുതൽ അഡലെയ്ഡിൽ നടക്കുന്ന ആദ്യ ടെസ്റ്റ് ഡേ-നൈറ്റ് മത്സരമാണ്. അടുത്ത ടെസ്റ്റ്, മെൽബണിൽ നടക്കും. ബോക്സിംഗ് ഡേ ടെസ്റ്റിനു ശേഷം അഡലെയ്ഡിൽ തന്നെ മൂന്നാം മത്സരവും നടക്കും. നവംബർ ഏഴ് മുതലാണ് പര്യടനം ആരംഭിക്കുക. ഏകദിന പരമ്പരയോടെയാണ് പര്യടനത്തിനു തുടക്കമാവുക.

Story Highlights Sourav Ganguly promises IPL 2021 in April-May

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top