പുന്നല ശ്രീകുമാറിന് എതിരെ ഗുരുതര ആരോപണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ; സത്യവാങ്മൂലത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടില്ല

punnala sreekumar

കെപിഎംഎസ് അധ്യക്ഷന്‍ പുന്നല ശ്രീകുമാറിനെതിരെ ഗുരുതര ആരോപണവുമായി വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ വീണ്ടും രംഗത്ത്. സിബിഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുമെന്ന് തന്നെ വിശ്വസിപ്പിച്ച ശേഷം കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തില്‍ തുടര്‍വിചാരണ എന്ന് മാത്രമാണുള്ളതെന്ന് അമ്മ കുറ്റപ്പെടുത്തി. അഡ്വ. സി പി ഉദയഭാനു ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്മൂലത്തിന്റെ പകര്‍പ്പും അവര്‍ പുറത്തുവിട്ടു.

തങ്ങളെ മുഖ്യമന്ത്രിയുടെ മുന്നിലെത്തിച്ച പുന്നല ശ്രീകുമാര്‍ സിബിഐ അന്വേഷണം നടത്താന്‍ ഇടപെടുമെന്ന ഉറപ്പാണ് തന്നതെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറയുന്നു. കോടതിയില്‍ കൊടുത്ത സത്യവാങ്മൂലം എന്ന് പറഞ്ഞ് തന്നെ വായിച്ച് കേള്‍പ്പിച്ചതിലും സിബിഐ അന്വേഷണം എന്ന ആവശ്യമുണ്ടായിരുന്നു .എന്നാല്‍ തനിക്ക് വേണ്ടി പുന്നല ഏര്‍പ്പാടാക്കിയ അഭിഭാഷകന്‍ സി പി ഉദയഭാനു കോടതിയില്‍ ആവശ്യപ്പെട്ടത് തുടര്‍വിചാരണയും തുടരന്വേഷണവും മാത്രമാണ്.

പുന്നല പറ്റിക്കുകയായിരുന്നുവെന്ന് തെളിഞ്ഞതായി വാളയാര്‍ സമരസമിതി നേതാക്കളും പറഞ്ഞു. എന്നാല്‍ വാളയാര്‍, പാലത്തായി കേസുകളില്‍ തങ്ങള്‍ക്ക് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ലെന്ന് ബാലവകാശ കമ്മീഷന്‍ അംഗം കെ നസീര്‍ വ്യക്തമാക്കി. മന്ത്രി എ കെ ബാലന്റെ വീട്ടിലേക്ക് നടന്ന് പ്രതിഷേധം അറിയിക്കാനാണ് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ തീരുമാനം.

Story Highlights valayar rape case, punnala sreekumar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top