കൊടുങ്ങല്ലൂരില്‍ സിഐയുടെ ജീപ്പിടിച്ച് അപകടം; യുവാവിന് ഗുരുതര പരുക്ക്

accident kodungallur

തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിഐയുടെ ജീപ്പിടിച്ച് യുവാവിന് ഗുരുതര പരുക്ക്. കൊക്കാലയില്‍ വച്ചാണ് സംഭവം. അപകടത്തില്‍ പരുക്കേറ്റ ബൈക്ക് യാത്രികന്‍ ഗുരുതര പരുക്കുകളോടെ ജൂബിലി മിഷന്‍ ആശുപത്രിയിലാണ്.

കൊടുങ്ങല്ലൂര്‍ സിഐ പത്മരാജന്റെ വാഹനമാണ് അപകടത്തില്‍ പെട്ടത്. ഔദ്യോഗിക വാഹനത്തില്‍ കുടുംബവുമായി സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. സിഐ പട്ടാമ്പിയിലെ വീട്ടിലേക്ക് പോകുമ്പോഴായിരുന്നു അപകടം. ചെറിയ പരുക്കുകളോട് കൂടി സിഐയും കുടുംബവും രക്ഷപ്പെട്ടു.

Story Highlights kodungallur accident, police officers jeep

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top