ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിലെ കുപ്വാരയില്‍ ഭീകരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു. ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ ഉണ്ടായത് നുഴഞ്ഞുകയറ്റം തടയുന്നതിനിടെയാണ്. ഒരു കമാന്‍ഡിംഗ് ഓഫീസറും രണ്ട് ജവാന്മാരും പൊലീസ് ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്.
പരുക്കേറ്റ ഒരു സൈനികന്റെ നില ഗുരുതരമായി തുടരുകയാണ്. പ്രദേശത്ത് സൈന്യം തെരച്ചിലും നടത്തുന്നുണ്ട്. എട്ടോളം ഭീകരരാണ് പ്രദേശത്തുള്ളത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. നാലംഗ സംഘത്തോടാണ് സൈന്യം ഏറ്റുമുട്ടിയത്. ഏറ്റുമുട്ടല്‍ നടന്നയിടത്ത് നിന്ന് ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹിസ്ബുള്‍ കമാന്‍ഡറായ സൈയ്ഫുള്ള എന്ന ഭീകരനെ സൈന്യം വധിച്ചിരുന്നു.
Story Highlights – terrorist attack, kashmir
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here