ദീപാവലിയിൽ രണ്ട് മണിക്കൂർ നേരം പടക്കങ്ങൾ വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഹരിയാന സർക്കാർ

Haryana allows firecrackers diwali

ദീപാവലിയിൽ രണ്ട് മണിക്കൂർ നേരം പടക്കങ്ങൾ വിൽക്കുകയും ഉപയോഗിക്കുകയും ചെയ്യാമെന്ന് ഹരിയാന സർക്കാർ. രാജ്യത്ത് അധികരിച്ചു വരുന്ന വായു മലിനീകരണത്തിൻ്റെ പശ്ചാത്തലത്തിനാണ് നടപടി. പരിസ്ഥിതി മലിനീകരണം കൊവിഡ് രോഗികൾക്കും ഭീഷണിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. അതും കണക്കിലെടുത്തിട്ടുണ്ടെന്നും ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ പറഞ്ഞു.

രാജ്യത്തെ വിവിധ ഇടങ്ങളിൽ ദിവാലിയോടനുബന്ധിച്ച് പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിയന്ത്രണങ്ങളുണ്ട്. ഡൽഹിയിൽ പടക്കങ്ങളുടെ വില്പനയും ഉപയോഗവും നിരോധിച്ചു. രാജസ്ഥാൻ, ഒഡീഷ, ഡൽഹി, കർണാടക എന്നീ സംസ്ഥാനങ്ങളിലും സമാന നിയന്ത്രണങ്ങളാണ് ഉള്ളത്.

Story Highlights Haryana govt allows sale, use of firecrackers during two-hour window

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top