‘കേന്ദ്ര ഏജൻസികളെ ദുർബലപ്പെടുത്തൻ സർക്കാർ നിയമസഭയെ ദുരുപയോഗം ചെയ്യുന്നു’; കെ സുരേന്ദ്രൻ

കേന്ദ്ര ഏജൻസികളെ ദുർബലപ്പെടുത്തൻ സർക്കാർ നിയമസഭയെ ദുരുപയോഗം ചയ്യുന്നുവെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. സ്പീക്കർ പി ശ്രീരാമകൃഷ്ണനു ഈ വിഷയത്തിൽ പ്രേത്യക താല്പര്യം, കള്ള ക്കടത്തുകാരെ സംരക്ഷിക്കാനും ഇ.ഡിയുടെ അന്വേഷണം തടസ്സപ്പെടുത്താനും സ്പിക്കർ നിയമസഭയെ ദുരുപയോഗം ചെയതതായും സുരേന്ദ്രൻ ആരോപിച്ചു.

നിക്ഷേപക തട്ടിപ്പ് കേസിൽ കമറുദ്ധീനെ സഹായിക്കാനുള്ള
മുസ്ലിം ലീഗ് നേതാക്കളുടെ പങ്ക് അന്വേഷണ വിധേയമാക്കണം.
നിക്ഷേപകരുടെ പണം തട്ടിയ കേസിൽ കമറുദ്ധീൻ എംഎൽഎ ധാർമികത പാലിച്ച് രാജിവെക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

Story Highlights ‘Government abuses legislature to weaken central agencies’; K Surendran

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top