ജോ ബൈഡനും കമലാ ഹാരിസിനും അഭിനന്ദനം അറിയിച്ച് രാഹുല്‍ ഗാന്ധി

Rahul Gandhi congratulates Joe Biden and Kamala Harris

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജോ ബൈഡനും വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനേയും അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ‘ അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോ ബൈഡന് അഭിനന്ദനങ്ങള്‍. അദ്ദേഹം അമേരിക്കയെ ഒന്നിപ്പിച്ച് ശക്തമായ ദിശാബോധം നല്‍കുമെന്ന് എനിക്ക് ഉറപ്പുണ്ട് ‘ രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യയില്‍ വേരുകള്‍ ഉള്ള കമലാ ഹാരിസ് അമേരിക്കയിലെ ആദ്യത്തെ വനിത വൈസ് പ്രസിഡന്റ് ആകുന്നത് ഞങ്ങള്‍ക്ക് അഭിമാനമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

വലിയ ഭൂരിപക്ഷത്തിലാണ് ജോ ബൈഡന്‍ അമേരിക്കയുടെ നാലപത്താറാമത്തെ പ്രസിഡന്റ് സ്ഥാനത്തേക്ക്
തെരഞ്ഞെടുക്കപ്പെട്ടത്. ഇതുവരെ ജോ ബൈഡന്‍ 290 ഇലക്ടറല്‍ വോട്ടുകള്‍ നേടിയപ്പോള്‍ ട്രംപിന് 214 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടാനായത്. വോട്ടെണ്ണല്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. കടുത്ത പോരാട്ടത്തിനൊടുവില്‍ പെന്‍സില്‍വേനിയയില്‍ ജയിച്ചതോടെയാണ് ബൈഡന്‍ അധികാരമുറപ്പിച്ചത്. ഇവിടെ 20 ഇലക്ടറല്‍ വോട്ടുകളാണുള്ളത്. ഇതിന് പിന്നാലെ ആറ് ഇലക്ടറല്‍ വോട്ടുള്ള നെവാഡയിലും ബൈഡന്‍ ജയം ഉറപ്പിച്ചു. ഭരണത്തുടര്‍ച്ചയ്ക്കായി ജനവിധി തേടി പരാജയപ്പെടുന്ന പന്ത്രണ്ടാമത്തെ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്.

Story Highlights Rahul Gandhi congratulates Joe Biden and Kamala Harris

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top