എം. സി കമറുദ്ദീൻ എം.എൽഎയ്‌ക്കെതിരെ രണ്ട് കേസുകൾ കൂടി

എം. സി കമറുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. കാസർഗോഡ്, ചന്തേര സ്‌റ്റേഷനുകളിലായാണ് കേസുകൾ രജിസ്റ്റർ ചെയ്തത്. വലിയപറമ്പ്, തൃക്കരിപ്പൂർ സ്വദേശികളിൽ നിന്ന് യഥാക്രമം 11 ലക്ഷവും 16 ലക്ഷവും നിക്ഷേപമായി വാങ്ങി തിരിച്ചു നൽകാതെ വഞ്ചിച്ചെന്നാണ് കേസ്.
ഒളിവിലായ പൂക്കോയ തങ്ങളും ഈ കേസുകളിൽ കമറുദ്ദീൻ എംഎൽഎയുടെ കൂട്ടുപ്രതിയാണ്. ഇതോടെ കമറുദ്ദീനെതിരായ വഞ്ചനാകേസുകൾ 111 ആയി.

പൂക്കോയ തങ്ങൾ മാത്രം പ്രതിയായി 3 വഞ്ചന കേസുകൾ കൂടി ചന്തേര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മൂന്ന് പേരിൽ നിന്നായി 19 ലക്ഷം നിക്ഷേപമായി വാങ്ങി വഞ്ചിച്ചെന്നാണ് പരാതി. ഇതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് വിവിധ സ്റ്റേഷനുകളിലായ ആകെ 115 വഞ്ചന കേസുകളാണ് ഉള്ളത്.

Read Also : ‘എം.സി കമറുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകൾ’; റിമാൻഡ് റിപ്പോർട്ട് ട്വന്റിഫോറിന്

അതേസമയം, ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എം.സി കമറുദ്ദീൻ എം.എൽ.എയുടെ റിമാൻഡ് റിപ്പോർട്ട് പുറത്തുവന്നു. എം. സി കമറുദ്ദീൻ എംഎൽഎക്കെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തട്ടിപ്പ് ആസൂത്രിതമെന്നും കമ്പനി നിയമങ്ങൾക്ക് വിരുദ്ധമെന്നും റിമാൻഡ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്.

Story Highlights M C kamarudhin

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top