‘എം.സി കമറുദ്ദീൻ എം.എൽ.എയ്‌ക്കെതിരെ പൊലീസ് ചുമത്തിയത് ഗുരുതര വകുപ്പുകൾ’; റിമാൻഡ് റിപ്പോർട്ട് ട്വന്റിഫോറിന്

സാമ്പത്തിക തട്ടിപ്പ് കേസിൽ തെളിവുകൾ നശിപ്പിക്കാൻ മഞ്ചേശ്വരം എംഎൽഎ എം.സി കമറുദ്ദീൻ ശ്രമിക്കുന്നുവെന്ന് റിമാൻഡ് റിപ്പോർട്ട്. എം.എൽ.എയ്‌ക്കെതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. തട്ടിപ്പ് ആസൂത്രിതമെന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു.
എം.എൽ.എയുടെ നിക്ഷേപങ്ങളെല്ലാം അനധികൃതവും നിയമം ലംഘിച്ചുള്ളതുമായിരുന്നു. കേസിലെ ഒന്നും രണ്ടും പ്രതികൾ പരാതിക്കാരെ കബളിപ്പിക്കുകയായിരുന്നു. കമറുദ്ദീൻ എം.എൽ.എയെ അറസ്റ്റ് ചെയ്യുന്ന വിവരം സ്പീക്കറെ അറിയിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇനിയും നിരവധി രേഖകൾ കണ്ടെടുക്കാനുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പൊലീസ് വ്യക്തമാക്കി.
Read Also :എം സി കമറുദ്ദീന്‍ എംഎല്‍എ റിമാന്‍ഡില്‍
ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പ് കേസിൽ ഇന്നലെയാണ് കമറുദ്ദീനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ എംഎൽഎയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു. തിങ്കളാഴ്ച കാഞ്ഞങ്ങാട് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചാലും മറ്റ് കേസുകളിൽ എംഎൽഎയെ അന്വേഷണ സംഘത്തിന് അറസ്റ്റ് ചെയ്യാം.
Story Highlights – M C Kamarudhin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here