വെള്ളത്തിൽ ചായങ്ങൾ ചാലിച്ചൊരുക്കുന്ന കലാസൃഷ്ടിയുമായി തുർക്കിയിൽ നിന്നൊരു കലാകാരൻ

വെള്ളത്തിൽ ചായങ്ങൾ ചാലിച്ചൊരുക്കുന്ന കലാസൃഷ്ടിയുമായി തുർക്കിയിൽ നിന്നൊരു കലാകാരൻ. ഗരീബ് അയ് എന്ന കലാകാരനാണ് എബ്രു എന്ന പരമ്പരാഗത കലയിലൂടെ ശ്രദ്ധ നേടുന്നത്.
തുർക്കിയുടെ കിഴക്കേ അറ്റത്തുള്ള ഹസാൻകെയ്ഫിനടുത്തുള്ള ഗ്രാമത്തിൽ ജനിച്ച് വളർന്ന ഗരീബ് എന്ന ബാലന് സമീപത്ത് കൂടിയൊഴുകുന്ന നദിയോട് തോന്നിയ പ്രണയം. ബാല്യകാലത്തിന്റെ ഏറിയ പങ്കും നദിയിൽ കളിച്ചും നീന്തിയും വളർന്നതിന്റെ ഓർമകൾ. ജീവിതത്തിൽ നിന്ന് അടർത്തി മാറ്റാനാകാത്ത ഒന്നായി മാറിയ പുഴയെ ജീവനോപാധിയാക്കി മാറ്റി ഗരീബ്.
വെള്ളത്തിൽ വർണങ്ങൾ ചാലിച്ച് കലാസൃഷ്ടിയൊരുക്കി ഇന്ന് ആരാധകരുടെ സ്‌നേഹമേറ്റുവാങ്ങുകയാണ് ഗരീബ്. 500 വർഷങ്ങൾക്ക് മുമ്പ് ഇറാനിൽ നിന്ന് ഇസ്താംബുളിലേക്ക് പറിച്ച് നടപ്പെട്ടതാണ് എബ്രു എന്നറിയപ്പെടുന്ന ഈ കലാസൃഷ്ടി. പ്രകൃതിദത്തമായി നിർമിക്കുന്ന ബ്രഷുകൾ കൊണ്ടാണ് വെള്ളത്തിൽ ചായമിടുക. കുതിരയുടെ രോമവും റോസാത്തണ്ടുമെല്ലാമാണ് ബ്രഷ് നിർമാണത്തിനുപയോഗിക്കുക.
കണ്ടാൽ അനായാസമെന്ന് തോന്നുമെങ്കിലും ഏറെ ശ്രമകരമാണ് വെള്ളത്തിൽ ചായമിടുന്ന എബ്രു എന്നാണ് ഗരീബ് പറയുന്നത്. ഇന്ന് ഇസ്താംബുളിൽ സ്വന്തമായി ഒരു ആർട് സ്റ്റുഡിയോയുമുണ്ട് ഗരീബിന്. ജലത്തെ പ്രണയിക്കുന്നവരെയും കലയെ സ്‌നേഹിക്കുന്നവരെയും സ്വാഗതം ചെയ്യുന്നൊരിടം.
Story Highlights – artist from turkey with work of art paint in water
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here