ബോളിവുഡ് നിർമാതാവിന്റെ വീട്ടിൽ നിന്ന് മൂന്നര ലക്ഷത്തിന്റെ കഞ്ചാവ് പിടിച്ചെടുത്തു; ഭാര്യ അറസ്റ്റിൽ

ബോളിവുഡ് നിർമാതാവ് ഫിറോസ് നാദിയാവാലയുടെ വീട്ടിൽ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ റെയ്ഡ്. മൂന്നര ലക്ഷത്തോളം വില വരുന്ന പത്ത് ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഫിറോസിന്റെ ഭാര്യ ഷബാന സയീദിനെ എൻസിബി അറസ്റ്റ് ചെയ്തു. ഷബാനയുടെ അറസ്റ്റ് എൻസിബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ സ്ഥിരീകരിച്ചു.
ആരക്ഷൺ, ഫിർ ഫേര ഫേരി, വെൽകം തുടങ്ങി നിരവധി ബോളിവുഡ് സിനിമകളുടെ നിർമാതാവാണ് ഫിറോസ് നാദിയാവാല. ഞായറാഴ്ച രാവിലെ ഹാജരാകണമെന്നാവശ്യപ്പെട്ട് ഫിറോസിന് എൻസിബി നോട്ടിസ് അയച്ചിരുന്നതാണ്. പക്ഷേ ഫിറോസ് ഹാജരായിരുന്നില്ല.
നേരത്തെ കഞ്ചാവ് കേസിൽ വാഹിദ് അബ്ദുൽ ഖാദിർ ഷെയ്ഖ് എന്നയാളെ എൻസിബി കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ മൊഴിയെ തുടർന്നാണ് ഫിറോസിന്റെ വീട്ടിൽ പരിശോധന നടത്തിയത്. വരും ദിവസങ്ങളിൽ കൂടുതൽ റെയ്ഡ് ഉണ്ടാകുമെന്നാണ് സൂചന.
Story Highlights – Firoz Nadiadwala, Marijuana
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here