200 ഐപിഎൽ മത്സരങ്ങൾ; നേട്ടം കുറിയ്ക്കുന്ന രണ്ടാമത്തെ താരമായി രോഹിത് ശർമ്മ

200 ഐപിഎൽ മത്സരങ്ങൾ എന്ന നേട്ടത്തിലെത്തുന്ന രണ്ടാമത്തെ താരമായി മുംബൈ ഇന്ത്യൻസ് നായകൻ രോഹിത് ശർമ്മ. ഡൽഹി ക്യാപിറ്റൽസിനെതിരായ ഫൈനൽ മത്സരത്തിൽ കളത്തിലിറങ്ങിയതോടെയാണ് മുംബൈ ഇന്ത്യൻസ് നായകൻ ഈ നേട്ടത്തിലെത്തിയത്. ഐപിഎലിൽ 200 മത്സരങ്ങൾ കളിക്കുന്ന രണ്ടാമത്തെ താരമാണ് രോഹിത്. ഒന്നാം സ്ഥാനത്ത് ചെന്നൈ സൂപ്പർ കിംഗ്സ് നായകൻ എംഎസ് ധോണിയാണ്. ഈ സീസണിലാണ് ധോണിയും 200 മത്സരങ്ങൾ പൂർത്തിയാക്കിയത്. നിലവിൽ 204 ഐപിഎൽ മത്സരങ്ങളിലാണ് ധോണി പാഡണിഞ്ഞത്.
Read Also : ഐപിഎൽ ഫൈനൽ: ഡൽഹി ബാറ്റ് ചെയ്യും
2008 മുതൽ 2010 വരെ ഡെക്കാൺ ചാർജേഴ്സിലാണ് രോഹിത് കളിച്ചത്. ഡെക്കാൺ ടീം പിരിച്ചുവിട്ടതോടെ 2010ൽ താരത്തെ മുംബൈ ഇന്ത്യൻസ് ടീമിലെത്തിക്കുകയായിരുന്നു. ഡെക്കാണിൽ 45 മത്സരങ്ങൾ കളിച്ച രോഹിത് മുംബൈ ജഴ്സിയിൽ 155 മത്സരങ്ങളും കളിച്ചു. മുംബൈ ഇന്ത്യൻസിനായി രോഹിത് നാലു തവണ ഐപിഎൽ കിരീടം നേടിയിട്ടുണ്ട്.
Story Highlights – Rohit Sharma completes 200 ipl matches
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here