മൈസൂരിൽ പ്രീവെഡ്ഡിംഗ് ഷൂട്ടിനിടെ വധുവരന്മാർക്ക് ദാരുണാന്ത്യം

മൈസൂരിൽ പ്രീവെഡ്ഡിംഗ് ഷൂട്ടിനിടെ വധുവരന്മാർക്ക് ദാരുണാന്ത്യം. മൈസൂരു ക്യാത്മനഹള്ളി സ്വദേശികളായ ചന്ദ്രു(28)വും ശശികല(20) എന്നിവരാണ് പ്രീ വെഡ്ഡിംഗ് ഷൂട്ടിനിടെ മരിച്ചത്. വിവാഹത്തിന് മുന്നോടിയായുള്ള ഫോട്ടോഷൂട്ടിനിടെ കുട്ടവളളം മറിഞ്ഞ് ഇരുവരും നദിയിൽ വീഴുകയായിരുന്നു. മണിക്കൂറുകൾക്കുള്ളിലെ തിരച്ചിലിനോടുവിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.

നവംബർ 22നായിരുന്നു സിവിൽ കോൺട്രാക്ടറായ ചന്ദ്രുവിന്റെയും ശശികലയുടെയും വിവാഹം നിശ്ചയിച്ചത്. അഞ്ച് വർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹം കഴിക്കാൻ തീരുമാനിച്ചത്. വിവാഹത്തിന് മുന്നോടിയായി ബന്ധുക്കൾക്കൊപ്പം മുഡുക്കുത്തോരെ മലികാർജുന സ്വാമി ക്ഷേത്രം സന്ദർശിക്കുകയും ശേഷം ഫോട്ടോഷൂട്ടിനായി മറുകരയിലേക്ക് പോകുന്നതിനിടയിൽ വഞ്ചിയിലിരുന്ന് ഫോട്ടോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് ശശികലയുടെ നിയന്ത്രണം തെറ്റി നദിയിലേക്ക് വീഴുന്നത്. ശശികലയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ വഞ്ചി പൂർണമായും മറിഞ്ഞ് ചന്ദ്രുവും മറ്റൊരു ബന്ധുവും വള്ളം തുഴഞ്ഞിരുന്ന മത്സ്യത്തൊഴിലാളിയും പുഴയിലേക്ക് വീഴുന്നത്.
മത്സ്യത്തൊഴിലാളി പിന്നീട് സ്വയംനീന്തി രക്ഷപ്പെട്ടു. ബന്ധുവിനെ മറ്റു മത്സ്യത്തൊഴിലാളികൾ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.

എന്നാൽ, ഏറെനേരത്തെ തിരച്ചിലിനൊടുവിലാണ് ചന്ദ്രുവിന്റെയും ശശികലയുടെയും മൃതദേഹം കണ്ടെടുത്തത്.

Story Highlights The bride and groom had a bad end during the pre-wedding shoot in Mysore

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top