തലശേരിയിൽ ആയുധങ്ങൾ കണ്ടെടുത്തു

കണ്ണൂർ തലശേരിയിൽ ആയുധങ്ങൾ കണ്ടെടുത്തു. മാടപ്പീടിക രാധാകൃഷ്ണ മഠത്തിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് ആയുധങ്ങൾ കണ്ടെടുത്തത്. പഴകിയ വടിവാളും കത്തിയുമാണ് കണ്ടെടുത്തത്.

ന്യൂമാഹി പൊലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടന്നത്. രഹസ്യ വിവരത്തെ തുടർന്നാണ് സി.ഐ അരുൺദാസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി പരിശോധിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ വരും ദിവസങ്ങളിലും റെയ്ഡ് തുടരുമെന്ന് പൊലീസ് വ്യക്തമാക്കി.

Story Highlights Weapons recovered from thalassery

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top